അത്ലറ്റിക്കോ മാഡ്രിഡിനെ ലോകോമോടീവ് മോസ്കോ റഷ്യയിൽ തളച്ചു

20201104 012557
Credit; Twitter
- Advertisement -

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിന് നിരാശ. ഇന്ന് റഷ്യയിൽ ചെന്ന് ലോകോമോടീവ് മോസ്കോയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് അവിടെ നിന്ന് സമനിലയുമായാണ് മടങ്ങുന്നത്. ഇരു ടീമുകളും നിശ്ചിത സമയത്തിൽ ഒരോ ഗോൾ വീതം അടിച്ച് പിരിയുക ആയിരുന്നു. 18ആം മിനുട്ടിൽ ജിമിനസിലൂടെ അത്ലറ്റിക്കോ ആണ് ലീഡ് എടുത്തത്. എന്നാൽ ഒരു പെനാൽറ്റി ലോകോമോടീവിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.

25ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി മിറാഞ്ചുക് ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. ഈ സമനിലയോടെ 4 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ലോകോമോടിവ് മോസ്കോ മൂന്നാമതാണ്. നേരത്തെ അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച ബയേണാണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്.

Advertisement