ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡ് ഇന്ന് മൊണാക്കോയെ നേരിടും. സിമയോണിയും ഹെൻറിയും പരിശീലകർ എന്ന നിലയിൽ ആദ്യമായി ഏറ്റു മുട്ടുന്ന മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ട്. അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ വാൻഡ മെട്രോപൊലീറ്റാനോയിലാണ് മത്സരം അരങ്ങേറുക. ഇന്ന് രാത്രി 11.25 നാണ് മത്സരം കിക്കോഫ്.
സെന്റർ ബാകുകളുടെ പരിക്കാണ് സിമയോണി ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം. ഡിയഗോ ഗോഡിനും ജോസ് ഹിമനസും പരിക്കേറ്റ് പുറത്താണ്. ബാഴ്സലോണക്ക് എതിരെ ഗോൾ നേടി ഫോം വീണ്ടെടുത്ത ഡിയഗോ കോസ്റ്റേയും നേരിയ പരിക്കേറ്റ് പുറത്താണ്. എങ്കിലും കോസ്റ്റ ഇന്ന് കളിക്കാൻ സാധ്യത കൂടുതലാണ്. റൈറ്റ് ബാക്ക് ഹുവാൻ ഫ്രാനും പരിക്കുണ്ട്.
മൊണാക്കോ നിരയിൽ ഗ്ലിക്,സുബാസിക്,ജോവെറ്റിക് എന്നിവർ പുറത്താണ്.
അത്ലറ്റികോ ല ലീഗെയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മൊണാക്കോ ലീഗ്1 ൽ 19 ആം സ്ഥാനത്താണ്. എങ്കിലും അവസാന കളിയിൽ മൊണാക്കോ ഹെൻറിക് കീഴിൽ ആദ്യ ജയം നേടിയിരുന്നു. ഈ ഫോം അവർ തുടർന്നാൽ മാത്രമേ അവർക്ക് അത്ലറ്റികോ പോലൊരു ടീമിനോട് ജയിക്കാനാവൂ.