“ബാലൻ ഡി ഓറിന് പരിഗണിക്കാത്തതിൽ വിഷമം ഇല്ല, തനിക്ക് ഈ അവഗണന ഊർജ്ജം മാത്രം” – മെൻഡി

Img 20211019 165123

ചെൽസിക്ക് വേണ്ടി അതിംഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടും ഗോൾ കീപ്പർ മെൻഡി ബാലൻ ഡി ഓർ പട്ടികയുടെ അവസാന 30ൽ ഇടം നേടിയിരുന്നില്ല. ചെൽസി കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിൽ വലിയ പങ്ക് തന്നെ മെൻഡിക്ക് ഉണ്ടായിരുന്നു. മെൻഡിയെ ബാലൻ ഡി ഓറിൽ അവഗണിച്ചത് വലിയ വിവാദം ആയിരുന്നു എങ്കിലും താൻ ഇത് വലിയ പ്രശ്നമായി എടുക്കുന്നില്ല എന്ന് മെൻഡി പറഞ്ഞു. ഈ അവഗണന അനീതി ആയി കരുതുന്നില്ല എന്നും ഇത് തനിക്ക് കൂടുതൽ ഊർജ്ജം നൽകുകയേ ചെയ്യുകുള്ളൂ എന്നും ചെൽസി താരം പറഞ്ഞു.

മാധ്യമപ്രവർത്തകർക്ക് ആർക്കു വേണമെങ്കിലും വോട്ട് ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും മെൻഡി പറഞ്ഞു. എന്നാൽ ബാലൻ ഡി ഓറിൽ താൻ ഇല്ലാത്തത് അറിഞ്ഞ് തനിക്ക് വേണ്ടി സംസാരിച്ചവർക്കും തനിക്ക് പിന്തുണ നൽകിയവർക്കും പ്രത്യേകം നന്ദി ഉണ്ട് എന്നും മെൻഡി പറഞ്ഞു.

Previous articleഅറ്റലാന്റ ക്യാപ്റ്റൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഇല്ല
Next articleവലിയ കളികൾ വേണ്ട, ന്യൂകാസിലിനെ പിടിച്ചുകെട്ടാനുള്ള നീക്കവുമായി പ്രീമിയർ ലീഗിലെ മറ്റു ക്ലബുകൾ