ബാഴ്സലോണയുടെ യുവ സെന്റർ ബാക്കിന് പരിക്ക്

Img 20201029 111947
- Advertisement -

ബാഴ്സലോണ ഇന്നലെ യുവന്റസിനെതിരെ വലിയ വിജയം നേടി എങ്കിലും അവരുടെ യുവ സെന്റർ ബാക്കായ അറാഹോയ്ക്ക് പരികേറ്റത് ക്ലബിന് നിരാശ നൽകും. ഇന്നലെ പികെയുടെ അഭാവത്തിൽ ലെങ്ലെറ്റിനൊപ്പം അറാഹോ ആയിരുന്നു സെന്റർ ബാക്കായി ഇറങ്ങിയത്. എന്നാൽ മത്സരത്തിനിടയിൽ പരിക്കേറ്റ താരം കളം വിടുക ആയുരുന്നു. പരിക്കിന്റെ കൂടുതൽ വിവരങ്ങൾ ക്ലബ് പുറത്തു വിട്ടിട്ടില്ല. എന്നാലും രണ്ടാഴ്ച എങ്കിലും താരം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

ആദ്യ ഇലവനിൽ അവസരങ്ങൾ ലഭിച്ചു വരുന്നതിനിടയിൽ ഏറ്റ പരിക്ക് അറാഹോയ്ക്ക് നിരാശ നൽകും. 20കാരനായ താരം ബാഴ്സലോണയുടെ ഡിഫൻസിനെ ഭാവിയിൽ നയിക്കും എന്നാണ് ക്ലബിന്റെ ആരാധകർ വിശ്വസിക്കുന്നത്. അറാഹോ മാത്രമല്ല മറ്റൊരു സെന്റർ ബാക്കായ ഉംറ്റിറ്റിയും പരിക്കിന്റെ പിടിയിലാണ്.

Advertisement