ചാമ്പ്യൻസ് ലീഗിൽ വലൻസിയക്കെതിരായ മത്സരത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ലഭിച്ച ചുവപ്പ് കാർഡ് ചാമ്പ്യൻസ് ലീഗിൽ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (VAR) ആവശ്യകത വിളിച്ചോതുന്നതാണെന്നു യുവന്റസ് പരിശീലകൻ അല്ലെഗ്രി. ചാമ്പ്യൻസ് ലീഗ് പോലൊരു സുപ്രധാനമായ മത്സരത്തിൽ ഇത്തരം പിഴവ് റഫറി വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ പോലെ റഫറിയുടെ ചുവപ്പ് കാർഡ് തീരുമാനത്തിനെതിരെയാണ് യുവന്റസും.
റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ് കിട്ടിയെങ്കിലും അറുപത് മിനുട്ടോളം പത്തുപേരുമായി കളിച്ച യുവന്റസ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. പ്യാനിച്ചിന്റെ വകയായിരുന്നു രണ്ടു ഗോളുകളും. അപ്രതീക്ഷിതമായ ചുവപ്പ് കാർഡിൽ കരഞ്ഞു കൊണ്ടാണ് റൊണാൾഡോ കളിക്കളം വിട്ടത്.