“സെന്റർബാക്കായി ആര് ഇറങ്ങിയാലും കേരള ബ്ലാസ്റ്റേഴ്സിൽ ഉള്ളതിൽ സന്തോഷം മാത്രം” : അനസ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷം ആണ് ഉള്ളതെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് അനസ് എടത്തൊടിക. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ അനസ് തന്റെ കുറെ വർഷത്തെ ആഗ്രഹത്തിനാണ് അവസാനമായത് എന്നും പറഞ്ഞു. ഐ എസ് എല്ലിന് മുന്നോടിയായി ഒരുക്കിയ മാധ്യമങ്ങളുമായുള്ള സംഭാഷണത്തിലായിരുന്നു അനസ് ബ്ലാസ്റ്റേഴ്സിൽ എത്തിയതിൽ തനിക്കുള്ള സന്തോഷം അറിയിച്ചത്.

സെന്റർ ബാക്കിൽ ജിങ്കനൊപ്പം ഇറങ്ങാൻ ആകുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നും, ടീമിൽ അത്രയും മികച്ച താരങ്ങളാണ് ഉള്ളത് അതുകൊണ്ട് തന്നെ ജിങ്കന്റെ കൂടെ ആര് ആദ്യ ഇലവനിൽ എത്തുമെന്ന് ഉറപ്പില്ല എന്നും അനസ് പറഞ്ഞു. ഇന്ത്യൻ ടീമിൽ ജിങ്കന്റെ സെന്റർ ബാക്ക് പാട്ണറാണ് അനസ് എടത്തൊടിക. ടീമിൽ ഇറങ്ങിയാലും ഇല്ലായെങ്കിലും കേരളത്തെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും അനസ് പറഞ്ഞു

Advertisement