യുവന്റസ് എല്ലാ കിരീടങ്ങളും നേടാൻ ആഗ്രഹിക്കുന്നതായി പരിശീലകൻ അല്ലെഗ്രി

- Advertisement -
ഈ സീസണിൽ യുവന്റസ് എല്ലാ കിരീടങ്ങളും നേടാൻ ആഗ്രഹിക്കുന്നതായി യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി പറഞ്ഞു. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള പ്രീ മാച്ച് പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാമ്പ്യൻസ് ലീഗിൽ യുവന്റസ് നേരിടുന്നത് വലൻസിയയെ ആണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യൂറോപ്പിൽ അപരാജിതരായുള്ള യുവന്റസിന്റെ കുതിപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചിരുന്നു.
മാഞ്ചെസ്റ്ററിനെതിരെ സംഭവിച്ചത് പോലെയുള്ള പിഴവുകൾ ഇനി യുവന്റസ് ആവർത്തിക്കില്ലെന്നും പരിശീലകൻ പറഞ്ഞു. എട്ടു പോയന്റ്   ലീഡ് സീരി എയിൽ ഉള്ളതിനാൽ ഇനി ചാമ്പ്യൻസ് ലീഗ് തന്നെയാകും യുവന്റസ് ലക്ഷ്യം വെക്കുക. ഏംരെ ചാനും ഫെഡറിക്കോ ബെർണാഡെസ്‌കിയുമാണ് പരിക്കിന്റെ പിടിയിലുള്ള താരങ്ങൾ.
Advertisement