റയൽ മാഡ്രിഡ് തിരിച്ചു വരുമെന്ന് പരിശീലകൻ സൊളാരി

- Advertisement -
റയൽ മാഡ്രിഡ് തിരിച്ചു വരുമെന്ന് റയൽ  പരിശീലകൻ സൊളാരി. ചാമ്പ്യൻസ്   ലീഗിൽ  റോമയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പ്രീ മാച്ച് പ്രസ് കോണ്ഫറന്സിലാണ് അദ്ദേഹം പ്രതികരിച്ചത്. ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനമാണെങ്കിലും ലാ ലീഗയിൽ പരിതാപകരമാണ്. പത്താം സ്ഥാനക്കാരായ ഐബറിനോടാണ് റയൽ മാഡ്രിഡ് പരാജയമേറ്റു വാങ്ങിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പരാജയം.
നാച്ചോ, കസെമിറോ, എന്നി താരങ്ങളുടെ പരിക്ക് റയലിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാൾഡോ പോയതിനു ശേഷം ഗോളടിക്കാൻ കഷ്ടപ്പെടുന്ന റയൽ മാഡ്രിഡിന് ഇതൊരു തിരിച്ചടിയാണ്. ഇറ്റലിയിൽ അപരിചിതനല്ല റയലിന്റെ പരിശീലകൻ സാന്റിയാഗോ സൊളാരി. 2005 മുതൽ 2008 വരെ ഇന്റർ മിലൻറെ താരമായിരുന്നു സൊളാരി.
Advertisement