ചാമ്പ്യൻസ് ലീഗ് യോഗ്യത അയാക്സിന് സമനില

- Advertisement -

ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ അയാക്സിന് സമനില. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളെ PAOK ആണ് സമനിലയിൽ പിടിച്ചത്. ഇന്നലെ രാത്രി ഗ്രീസിൽ നടന്ന മത്സരം 2-2 എന്ന നിലയിൽ ആണ് അവസാനിച്ചത്. അയാക്സ് കളിയിൽ മികച്ചു നിന്നു എങ്കിലും ഗ്രീക്ക് ചാമ്പ്യന്മാരെ തോൽപ്പിക്കാൻ അയാക്സിനായില്ല. കളിയുടെ തുടക്കത്തിൽ സിയെചിന്റെ ഒരു ഗംഭീര ഫ്രീകിക്കിലൂടെ അയാക്സ് ആയിരുന്നു മുന്നിൽ എത്തിയത്.

എന്നാൽ 32ആം മിനുട്ടിലും 39ആം മിനുട്ടിലും നേടിയ ഗോളുകളുടെ ബലത്തിൽ PAOK 2-1ന്റെ ലീഡ് എടുത്തു. അക്പോമും മാറ്റോസുമായിരുന്മു PAOKനായി ഗോൾ നേടിയത്. കളിയുടെ രണ്ടാം പകുതിയിൽ ഹണ്ട്ലർ ആൺ അയാക്സിന് സമനില നേടിക്കൊടുത്തത്. അടുത്ത ആഴ്ച നെതർലന്റ്സിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും. ഇനി ഒരു യോഗ്യത റൗണ്ട് കൂടെ കടന്നാൽ മാത്രമേ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് അയാക്സിന് എത്താൻ ആവുകയുള്ളൂ.

Advertisement