ഡിബാലയ്ക്ക് വേണ്ടി 70 മില്യൺ വാഗ്ദാനം ചെയ്ത് ടോട്ടൻഹാം

- Advertisement -

യുവന്റസ് വിടാൻ ആഗ്രഹിക്കുന്ന അർജന്റീനൻ താരം ഡിബാലയ്ക്ക് ആയി പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം രംഗത്ത്. ഡിബാലയ്ക്ക് വേണ്ടി ടോട്ടൻഹാം ഔദ്യോഗികമായി ബിഡ് സമർപ്പിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 70 മില്യണാണ് സ്പർസ് യുവന്റസിന് ഓഫർ ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഓഫർ യുവന്റസ് സ്വീകരിച്ചാലും ഡിബാല സ്വീകരിക്കുമോ എന്ന് ഉറപ്പില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ ഡിബാല നേരത്തെ നിരസിച്ചിരുന്നു.

ഇമേജ് റൈറ്റും സാലറിയും ഒക്കെ ആയി വലിയ കരാർ ആയിരുന്നു ഡിബാല മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിരുന്നത്. അത് തന്നെ സ്പർസിനോടും ആവശ്യപ്പെട്ടാൽ ഈ ട്രാൻസ്ഫർ നടക്കുക സാധ്യമായിരിക്കില്ല. എറിക്സൺ ക്ലബ് വിടും എന്നതിനാലാണ് ഡിബാലയ്ക്ക് വേണ്ടി സ്പർസ് ശ്രമിക്കുന്നത്. റൊണാൾഡോ വന്നതോടെ യുവന്റസിൽ സ്ഥാനം നഷ്ടപ്പെട്ടതാണ് ഡിബാലയെ ക്ലബ് വിടാൻ നിർബന്ധിതനാക്കിയിരിക്കുന്നത്. പുതിയ പരിശീലകൻ സാരിയും ഡിബാലയെ ടീമിൽ വേണ്ടതില്ല എന്ന് ക്ലബ് മാനേജ്മെന്റിനോട് പറഞ്ഞിട്ടുണ്ട്.

Advertisement