AEK ഏതന്സിനെ തകർത്ത് നോക്ക്ഔട്ടിൽ കടന്ന് അയാക്സ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഈയിലെ മത്സരത്തിൽ AEK ഏതന്സിനെ പരാജയപ്പെടുത്തി നോക്ക്ഔട്ടിൽ അയാക്സ് കടന്നു. ഏതെൻസിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അയാക്സ് ജയിച്ചത്. ദുസാൻ താടിച്ചിന്റെ ഇരട്ട ഗോളുകളാണ് അയാക്സിന് ജയം നേടിക്കൊടുത്തത്. അറുപത്തിയേഴാം മിനുട്ടിൽ ഏതെൻസിന്റെ താരം ചുവപ്പ് കണ്ടു പുറത്തായത് അയാക്സിന് തുണയായി.

പെനാൽറ്റിയെടുത്ത താടിച്ചിനു പിഴച്ചില്ല. ഏറെ വൈകാതെ താടിച്ചിലൂടെ തന്നെ അയാക്സ് വിജയ ഗോളും നേടി. അതെ സമയം സ്റ്റേഡിയം സംഘർഷ ഭരിതമായിരുന്നു. ഇരു ടീമിന്റെയും ആരാധകർ തമ്മിൽ ഏറ്റു മുട്ടി. എവേ സ്റ്റാൻഡിലേക്ക് പെട്രോൾ ബോംബുകൾ വലിച്ചെറിഞ്ഞിരുന്നു അതെൻസിന്റെ ആരാധകർ.