Picsart 23 06 10 01 03 22 919

“ചരിത്രം നോക്കിയാൽ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ വലിയ ക്ലബാണ് ഇന്റർ മിലാൻ”

ചരിത്രത്തിൽ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ വലിയ ക്ലബ്ബാണ് ഇന്റർ മിലാൻ എന്ന് മുൻ എസി മിലാൻ, റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ക്ലാരൻസ് സീഡോർഫ്. ഇന്ന് നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു സിഡോർഫ്.

“ഫൈനലിൽ സിറ്റി ആണ് ഫേവറിറ്റ്സ് എന്ന് ഞാൻ കരുതുന്നില്ല, കഴിഞ്ഞ മത്സരങ്ങളിലെ ഫലങ്ങൾ നോക്കിയാണ് സിറ്റി ഫേവറിറ്റ്സ് ആണ്. പക്ഷേ ഇറ്റലിയിലെ മികച്ച നാല് ക്ലബ്ബുകളിലൊന്നാണ് ഇന്റർ മിലാൻ,” സീഡോർഫ് കൂട്ടിച്ചേർത്തു.

“ചരിത്രത്തിൽ അവർ ഇതിനകം നിരവധി ചാമ്പ്യൻസ് ലീഗുകൾ നേടിയിട്ടുണ്ട്, ഒരു ക്ലബ് എന്ന നിലയിൽ സിറ്റി ഇതുവരെ അത് നേടിയിട്ടില്ല. സിറ്റി ചരിത്രത്തിൽ അവരെക്കാൾ വലിയ ക്ലബ്ബിനെയാണ് നേരിടുന്നത്, അതിനാൽ അതൊരു നല്ല വെല്ലുവിളിയായിരിക്കും ”സീഡോർഫ് പറഞ്ഞു.

Exit mobile version