Picsart 23 06 10 00 35 58 795

ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി സ്റ്റോക്സ്, “ആഷസിൽ ഒരു ഭയവുമില്ലാതെ ആകും ഇംഗ്ലണ്ട് കളിക്കുക”

ആഷസിന് മുന്നോടിയായി ഓസ്ട്രേലിയക്ക് മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ആഷസ് പരമ്പരയിൽ തന്റെ ടീം ആക്രണ ബാറ്റിംഗ് രീതിയിൽ നിന്ന് ഒട്ടും പിറകോട്ട് പോകില്ലെന്ന് സ്റ്റോക്സ് പറഞ്ഞു.

“ഞങ്ങൾ ഭയമില്ലാതെ കളിക്കാൻ പോകുകയാണ്. അത് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഞങ്ങൾ ഒട്ടും പിന്നോട്ട് പോകില്ല. ഞങ്ങൾ കുറച്ച് നല്ല ഓർമ്മകൾ ഉണ്ടാക്കാൻ പോകുകയാണ്,” സ്റ്റോക്സ് ദി പ്ലെയേഴ്സ് ട്രിബ്യൂണിൽ പറഞ്ഞു.

“ഫലം ഞങ്ങൾക്ക് അനുകൂലം ആകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം – എന്ത് സംഭവിച്ചാലും – നിങ്ങളെ എന്റർടെയിം ചെയ്യിപ്പിക്കും,” ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 4-0ന് തോൽപ്പിച്ചിരുന്നു. അതിനു ശേഷമാണ് ഇംഗ്ലണ്ട് അവരുടെ ശൈലി തന്നെ മാറ്റിയത്.

Exit mobile version