രണ്ടു ടീമിന് ആയും ഗോൾ നേടി ഹാളർ! അയാക്‌സിനെ സമനിലയിൽ പിടിച്ചു ബെൻഫിക്ക

Wasim Akram

20220224 052153
Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ അയാക്‌സ്, ബെൻഫിക്ക മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ടു ഗോളുകൾ നേടിയാണ് സമനില പാലിച്ചത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ അയാക്‌സ് മുൻതൂക്കം ആണ് കാണാൻ ആയത്. തുടക്കത്തിൽ അയാക്‌സ് നടത്തിയ ഒരു ഷോട്ട് ബാറിൽ അടിച്ചു മടങ്ങിയത് മത്സരത്തിൽ കാണാൻ ആയി. എന്നാൽ മത്സരത്തിൽ അത്ര പിന്നിൽ ആയിരുന്നില്ല ബെൻഫിക്ക പലപ്പോഴും കൂടുതൽ അവസരങ്ങൾ അവർ തുറന്നു. പതിനെട്ടാം മിനിറ്റിൽ നൊസയിർ മസറോയിയുടെ പാസിൽ നിന്നു മികച്ച വലൻ കാലൻ വോളിയിലൂടെ ഗോൾ നേടിയ തുസാൻ താഡിച്ചിലൂടെ അയാക്‌സ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്.

25 മത്തെ മിനിറ്റിൽ വെർത്തോങന്റെ ക്രോസിൽ നിന്നു സെബാസ്റ്റ്യൻ ഹാളറിന്റെ കാലിൽ തട്ടി സെൽഫ് ഗോൾ പിറന്നതോടെ ബെൻഫിക്ക സമനില കണ്ടത്തി. എന്നാൽ നാലു മിനിറ്റിനു ശേഷം ഹാളർ ആ സെൽഫ് ഗോളിന് പരിഹാരം ചെയ്തപ്പോൾ അയാക്‌സ് വീണ്ടും മത്സരത്തിൽ മുന്നിലെത്തി. രണ്ടാം പകുതിയിൽ കാണികളുടെ പിന്തുണയോടെ ബെൻഫിക്ക സമനിലക്ക് ആയി പൊരുതുന്നത് ആണ് കാണാൻ ആയത്. 72 മത്തെ മിനിറ്റിൽ ബെൻഫിക്ക മത്സരത്തിൽ ഒപ്പമെത്തി. ഒരു പ്രത്യാക്രമണത്തിൽ റോമൻ യരമചുക് ഹെഡറിലൂടെ ആണ് പോർച്ചുഗീസ് ക്ലബിന് സമനില സമ്മാനിക്കുന്നത്. ക്രൈഫ് അറീനയിൽ രണ്ടാം പാദത്തിൽ ജയം കാണാൻ ആവും അയാക്‌സ് ശ്രമം.