ഫെലിക്‌സിന്റെ ബുള്ളറ്റ് ഹെഡറിന് എലാംഗയുടെ മറുപടി, മാഡ്രിഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു സമനില

Elanga

ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനില പാലിക്കുക ആയിരുന്നു. മത്സരത്തിൽ പന്ത് അധികം കൈവശം വച്ചത് യുണൈറ്റഡ് ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് അത്ലറ്റികോ ആയിരുന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ റെനാൻ ലോദിയുടെ ക്രോസിൽ നിന്നു മുന്നോട്ട് ചാടി മികച്ച ഒരു ബുള്ളറ്റ് ഹെഡറിലൂടെ ജോ ഫെലിക്‌സ് ആണ് അത്ലറ്റികോക്ക് ഗോൾ സമ്മാനിക്കുന്നത്. മികച്ച ഗോൾ ആയിരുന്നു ഇത്.
20220224 051302
തുടർന്ന് സമനില നേടാനുള്ള യുണൈറ്റഡ് ശ്രമങ്ങൾ ആണ് കാണാൻ ആയത്. രണ്ടു തവണ അത്ലറ്റികോ ശ്രമങ്ങൾ പോസ്റ്റിൽ അടിച്ചു മടങ്ങിയത് യുണൈറ്റഡിനു ആശ്വാസം ആയി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ആന്റണി എലാഗ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നു യുണൈറ്റഡിനു നിർണായക സമനില സമ്മാനിക്കുക ആയിരുന്നു. പലപ്പോഴും പരുക്കൻ കളി കൂടി കാണാൻ ആയ മത്സരത്തിൽ 9 മഞ്ഞ കാർഡുകൾ ആണ് പിറന്നത്. രണ്ടാം പാദത്തിൽ ജയം കാണാൻ ആവും ഇരു ടീമുകളും ശ്രമിക്കുക.