അഞ്ചു ഗോളടിച്ച് ജയിച്ച് ഡോർട്മുണ്ട് യൂറോപ്പയിലേക്ക്

Img 20211208 044629

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സിയിൽ നിന്ന് ബൊറൂസിയ ഡോർട്മുണ്ട് യൂറോപ്പ ലീഗയിലേക്ക്. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബെസികസിനെ തോൽപ്പിച്ചു എങ്കിലും അവർക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാ‌ ആയില്ല. ഇന്ന് റിയുസിന്റെയും ഹാളണ്ടിന്റെയും ഇരട്ട ഗോളുകളാണ് ഇത്ര വലിയ വിജയം നേടാൻ ഡോർട്മുണ്ടിനെ സഹായിച്ചത്. മലനും അവർക്കായി ഗോൾ നേടി.

ഈ വിജയത്തോടെ ഡോർട്മുണ്ടിന് 9 പോയിന്റ് ആയി എങ്കിലും മെച്ചപ്പെട്ട ഹെഡ് ടു ഹെഡ് റെക്കോർഡും ഗോൾ ഡിഫറൻസും ഉള്ള സ്പോർടിംഗ് 9 പോയിന്റുമായി ഡോർട്മുണ്ടിന് മുകളിൽ രണ്ടാമത് ഫിനിഷ് ചെയ്തു. മൂന്നാമത് ഫിനിഷ് ചെയ്ത ഡോർട്മുണ്ട് യൂറോപ്പ ലീഗിലേക്കും പോയി.

Previous articleഅയാക്സിനെ തടയാൻ ആരുമില്ല, ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാം ജയിച്ചു!!
Next articleഅനായാസം ഇന്റർ മിലാനെയും മറികടന്ന് റയൽ മാഡ്രിഡ്