അനായാസം ഇന്റർ മിലാനെയും മറികടന്ന് റയൽ മാഡ്രിഡ്

20211208 044743

യുവേഫ ചാമ്പ്യൻസ് ലീഗിലെ അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് ഇന്റർ മിലാനെ തോൽപ്പിച്ചു. നേരത്തെ തന്നെ ഇരു ടീമുകളും പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ആദ്യ പകുതിയിൽ 17ആം മിനുട്ടിൽ ടോണി ക്രൂസാണ് റയൽ മാഡ്രിഡിന് ബെർണബയുവിൽ ഇന്ന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ബരെയ ചുവപ്പ് കണ്ടതോടെ ഇന്റർ മിലാന്റെ കളിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം അവസാനിച്ചു.

രണ്ടാം പകുതിയിൽ 79ആം മിനുട്ടിൽ അസെൻസിയോയുടെ ലോകോത്തര നിലവാരമുള്ള ഗോൾ റയലിന്റെ ജയം പൂർത്തിയാക്കി. ഗ്രൂപ്പ് ഡിയിൽ 15 പോയിന്റുമായാണ് റയൽ ഒന്നാമത് ഫിനിഷ് ചെയ്തത്. രണ്ടാമുള്ള ഇന്റർ 10 പോയിന്റും നേടി.

Previous articleഅഞ്ചു ഗോളടിച്ച് ജയിച്ച് ഡോർട്മുണ്ട് യൂറോപ്പയിലേക്ക്
Next articleഇന്ന് ചാമ്പ്യൻസ് ലീഗിൽ ജീവന്മരണ പോരാട്ടങ്ങൾ