ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഡ്രിഡ് ഡർബി

Newsroom

Picsart 25 03 04 12 14 36 389
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും ഇന്ന് ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16ൻ്റെ ആദ്യ പാദ പോരാട്ടത്തിൽ സാൻ്റിയാഗോ ബെർണബ്യൂവിൽ വെച്ച് ഏറ്റുമുട്ടും. 1:30 AM IST ന് ആരംഭിക്കുന്ന മത്സരം സോണി LIV-ൽ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും

1000098746

കൈലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ ഫോമിൽ പ്രതീക്ഷയർപ്പിച്ച് ആണ് റയൽ മാഡ്രിഡ് ഇറങ്ങുന്നത്. ലാലിഗയിലെ മോശം ഫോം ചാമ്പ്യൻസ് ലീഗിനെ ബാധിക്കില്ല എന്ന് റയൽ വിശ്വസിക്കുന്നു. സസ്പെൻഷൻ കാരണം ബെല്ലിംഗ്ഹാമിന് ആദ്യ പാദം നഷ്ടമാകും.

വാരാന്ത്യത്തിൽ ലാ ലിഗയിൽ റയൽ ബെറ്റിസിനോട് 2-1 ന് റയൽ മാഡ്രിഡ് തോറ്റിരുന്നു.

ഡീഗോ സിമിയോണിയുടെ കീഴിലുള്ള അത്‌ലറ്റിക്കോ ഈ സീസണിൽ ഗംഭീര ഫോമിലാണ്. മാഡ്രിഡിൻ്റെ ബാക്ക്‌ലൈനിനെ ബുദ്ധിമുട്ടിക്കാൻ മതിയായ നിലവാരം അവർക്ക് ഇപ്പോൾ അറ്റാക്കിൽ ഉണ്ട്. സോർലോതും, ഹൂലിയൻ ആൽവരസും മികച്ച ഫോമിലാണ്.

2014, 2016 ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോയ്ക്ക് എതിരെ നല്ല റെക്കോർഡ് ആണുള്ളത്.