കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മൊഹമ്മദൻസിന് വിജയ തുടക്കം. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ സതേൺ സമിറ്റിയെ ആണ് മൊഹമ്മദൻസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായുരുന്നു മൊഹമ്മദൻസിന്റെ വിജയം. മത്സരത്തിന്റെ 14ആം മിനുട്ടിൽ നികോള ആണ് മൊഹമ്മദൻസിനായി ഗോൾപട്ടിക തുറന്നത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫയിസ് മൊഹമ്മദൻസിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അസറുദ്ദീൻ മൊഹമ്മദൻസിന്റെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഇനി 28ആം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് മൊഹമ്മദൻസിന്റെ രണ്ടാം മത്സരം.