കൊറോണ കാരണം വൈകി എങ്കിലും കൊൽക്കത്ത ഫുട്ബോൾ ലീഗ് ഉപേക്ഷിക്കാൻ ഐ എഫ് എയ്ക്ക് ഉദ്ദേശമില്ല. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പ്രാധാന്യം ഉള്ള പ്രാദേശിക ലീഗായ കൊൽക്കത്ത ഫുട്ബോൾ ലീഗ് മെയ് മുതൽ ആരംഭിക്കേണ്ടതായിരുന്നു. 5 ഡിവിഷൻ ഉള്ള കൊൽക്കത്ത ഫുട്ബോൾ ലീഗിന്റെ അഞ്ചാം ഡിവിഷൻ മത്സരങ്ങൾ ആയിരുന്നു ഈ മാസം ആരംഭിക്കേണ്ടത്. എന്നാൽ മത്സരം നടത്താൻ കഴിയാത്ത സഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്.
ഒക്ടോബർ വരെ കാത്തു നിൽക്കാം എന്നും ഒക്ടോബർ മുതൽ ലീഗ് നടത്താം എന്നുമാണ് ഇപ്പോൾ ഐ എഫ് എ പദ്ധതി ഇടുന്നത്. അവസാന നാൽപ്പതു വർഷങ്ങൾക്ക് ഇടയിൽ ഇതുവരെ സി എഫ് എൽ നടക്കാതിരുന്നിട്ടില്ല. 1980ൽ ആണ് അവസാനമായി കൊൽക്കത്ത ഫുട്ബോൾ ലീഗ് നടക്കാതിരുന്നത്. ഒരു കൊൽക്കത്ത ഡെർബിക്ക് ശേഷം ഉണ്ടായ സംഘർഷങ്ങൾ ആയിരുന്നു അന്ന് ലീഗ് നടക്കാതിരിക്കാൻ കാരണം.