കൊൽക്കത്ത ഫുട്ബോൾ ലീഗ്, അവസാന മത്സരത്തിൽ ജയത്തോടെ ബഗാനും ഈസ്റ്റ് ബംഗാളും

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗ് സീസൺ 2018ലെ തങ്ങളുടെ അവസാന മത്സരത്തിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ജയിച്ചു. നേരത്തെ തന്നെ കിരീടം ഉറപ്പായിരുന്ന മോഹൻ ബഗാൻ ഒന്ന് മൊഹമ്മൻ സ്പോർടിങിനെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബഗാന്റെ ജയം. ബഗാനായി ത്രിതന്തർ സർകാരും, പിന്റുവുമാണ് ഗോൾ നേടിയത്.

ഈസ്റ്റ് ബംഗാൾ ഇന്നലെ എഫ് സി ഐയെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. മലയാളി താരം ജോബി ജസ്റ്റിൻ ആണ് ഈസ്റ്റ് ബംഗാളിനായി ഗോൾ നേടിയത്. ലീഗിലെ എല്ലാ മത്സരവും കഴിഞ്ഞപ്പോൾ 11 മത്സരങ്ങളിൽ 23 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ ലീഗ് അവസാനിപ്പിച്ചത്. 22 പോയന്റുള്ള പീർലസ് നാളെ ജയിച്ചാൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം സ്ഥാനവും നഷ്ടമാകും.

11 മത്സരങ്ങളിൽ 29 പോയന്റുമായാണ് ബഗാൻ കിരീടം ഉയർത്തിയത്.

Advertisement