ഇൻസ്റ്റാഗ്രാം പോസ്റ്റിന് മാപ്പ് പറഞ്ഞ് കവാനി രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൗതാമ്പ്ടണ് എതിരായ മത്സര ശേഷം കവാനി പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാദമായിരുന്നു. ഇൻസ്റ്റഗ്രാമിൽ കവാനിയെ അഭിനന്ദിച്ച് സുഹൃത്തിന്റെ പോസ്റ്റിന് കവാനി മറുപടി പറഞ്ഞതായിരുന്നു പ്രശ്നമായി മാറിയത്. കവാനി സുഹൃത്തിനെ പരാമർശിച്ച് ഉപയോഗിച്ച വാക്ക് വംശീയ ചുവ ഉള്ളതായിരുന്നു. നേരത്തെ സമാനമായ വാക്ക് കളത്തിൽ എവ്രയ്ക്ക് എതിരെ ഉപയോഗിച്ചതിന് മുൻ ലിവർപൂൾ താരം സുവാരസിന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. കവാനിക്ക് എതിരെ അന്വേഷണം നടത്താൻ ഇംഗ്ലീഷ് എഫ് എ തീരുമാനിച്ചതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് കവാനി രംഗത്ത് എത്തിയത്.

താനും സുഹൃത്തുമായി സ്നേഹം പങ്കുവെച്ചതാണ് എന്നും ആരെയും വേദനിപ്പിക്കുന്ന ഒന്നും താൻ ഉദ്ദേശിച്ചിട്ടില്ല എന്നും കവാനി പറഞ്ഞു. ഇത്തരമൊരു വാക്ക് ഉപയോഗിച്ചത് ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ മാപ്പു പറയുന്നു എന്നും കവാനി ഇൻസ്റ്റാഗ്രാമിൽ ഇന്ന് പറഞ്ഞു. നേരത്തെ പോസ്റ്റ് വിവാദമായതോടെ കവാനി പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.