പോർച്ചുഗീസ് കോച്ച് ലൂയിസ് കാസ്ട്രോ ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോ വിട്ട് സൗദി പ്രോ ലീഗ് ടീം അൽ നാസറിന്റെ മാനേജരായി ചുമതലയേറ്റു. ബ്രസീലിയൻ ക്ലബിന് അവർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കെ ആണ് അവരുടെ പരിശീലകനെ നഷ്ടമാകുന്നത്. ഏപ്രിൽ മുതൽ അൽ നാസർ പുതിയ മാനേജരെ തേടുകയായിരുന്നു. പോർച്ചുഗീസുകാരൻ കൂടിയായ കാസ്ട്രോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ കാസ്ട്രോയെ അഭിപ്രായം കൂടെ പരിഗണിച്ചാണ് അൽ നസർ പരിശീലകനായി എത്തിച്ചത്.
കാസ്ട്രോ അൽ നാസറുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു മൂന്നാം വർഷത്തേക്കുള്ള ഓപ്‌ഷനും. ബോട്ടാഫോഗോയുമായുള്ള അദ്ദേഹത്തിന്റെ കരാർ അവസാനിപ്പിച്ചാണ് കാസ്ട്രോ സൗദിയിലേക്ക് വരുന്നത്. അൽ നാസർ 2.3 മില്യൺ യൂറോ ബൊറ്റഫാഗോയ്ക്ക് റിലീഷ് ക്ലോസ് ആയി നൽകും.
ഖത്തറി ക്ലബ് അൽ-ദുഹൈലിൽ മുമ്പ് കാസ്ട്രോ പ്രവർത്തിച്ചിട്ടുണ്ട്. 2022 മാർച്ചിൽ കാസ്‌ട്രോ ബൊട്ടഫോഗോയുടെ പരിശീലകനായി എത്തിയ അദ്ദേഹം ഇതുവരെ 79 മത്സരങ്ങളിൽ നിന്ന് 42 വിജയങ്ങളിലും 14 സമനിലകളിലും 23 തോൽവികളും ആണ് നേടിയത്.
ഈ സീസണിൽ ബൊട്ടാഫോഗോ അവരുടെ 13 ലീഗ് മത്സരങ്ങളിൽ 11 എണ്ണവും ജയിച്ച് ബ്രസീലിലെ സീരി എയിൽ ഒന്നാമത് നിൽക്കുകയാണ്. അപ്പോഴാണ് കോച്ച് ക്ലബ് വിടുന്നത് എന്നത് ബ്രസീലിയൻ ക്ലബിന് വലിയ നഷ്ടമാകും.