സ്വിറ്റ്സർലാന്റിന് എതിരെ ബ്രസീലിനായി വിജയ ഗോൾ നേടിയ കസെമിറോയെ പ്രശംസിച്ച് നെയ്മർ. ട്വിറ്ററിലൂടെ ആണ് നെയ്മർ കസെമിറോയെ കുറിച്ച് സംസാരിച്ചത്. എത്രയോ കാലമായി കസെമിറോ ആണ് ഈ ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ എന്നായിരുന്നു നെയ്മറിന്റെ ട്വീറ്റ്.
Casemiro é o melhor volante do mundo há muito tempo
— Neymar Jr (@neymarjr) November 28, 2022

പരിക്ക് കാരണം നെയ്മർ ഇന്ന് ബ്രസീലിനായി കളിച്ചിരുന്നില്ല. നെയ്മറിന്റെ അഭാവത്തിൽ ഗോൾ കണ്ടെത്താൻ ബ്രസീൽ പാടുപെട്ട സമയത്താണ് കസെമിറോ രക്ഷകനായത്. 83ആം മിനുട്ടിൽ ആയിരുന്നു കസെമിറീയുടെ വിജയ ഗോൾ. നെയ്മറിന്റെ ട്വീറ്റിനെ കുറിച്ച് ബ്രസീൽ പരിശീലകനോട് മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. ഞാൻ പൊതുവരെ മറ്റുഅവരുടെ അഭിപ്രായത്തിൽ അഭിപ്രായം പറയാറില്ല എന്നും എന്നാൽ കസെമിറോ ആണ് ഈ ലോകത്തെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന നെയ്മറിന്റെ അഭിപ്രായത്തോടെ ഞാൻ യോചിക്കുന്നു എന്നും ടിറ്റെ പറഞ്ഞു.














