റയലിന് തിരിച്ചടി, കസമേറോയ്ക്ക് പരിക്ക്

Newsroom

റയൽ മാഡ്രിഡിന് ലാലിഗ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഒരു തിരിച്ചടി കൂടെ. ഇന്നലെ യുവേഫ സൂപ്പർ കപ്പിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ കസമോറേയ്ക്ക് ഏറ്റ പരിക്കാണ് റയലിനെ വലക്കുന്നത്. ഇന്നലെ റയലിന്റെ മിഡ്ഫീൽഡിൽ തുടക്കത്തിലെ ഇറങ്ങിയ ബ്രസീലിയന് പക്ഷെ മത്സരം പൂർത്തിയാക്കാൻ ആയില്ല. കാൽ മസിലിനേറ്റ പരിക്കാണ് കസമേറോയ്ക്ക് വില്ലനായത്.

താരത്തിന്റെ പരിക്ക് ഗുരുതരമല്ല എങ്കിലും ലാലിഗ തുടങ്ങുമ്പോൾ കസമേറോ ഉണ്ടായേക്കില്ല. ഗെറ്റഫക്കെതിരായ ലാലിഗയിലെ റയലിന്റെ ഉദ്ഘാടന മത്സരത്തിൽ താരം ഉണ്ടാവില്ല. ഇന്നലെ കസമേറോ കളം വിട്ട ശേഷമായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് കളിയിൽ ആധിപത്യം നേടിയത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial