ഇറാൻ പരിശീലകൻ ആയിരുന്ന കാർലോസ് കുരോസ് ഇനി കൊളംബിയൻ ദേശീയ ടീമിനെ പരിശീലിപ്പിക്കും. പോർച്ചുഗീസ് പരിശീലകനായ കുരോസ് ഏഷ്യൻ കപ്പിന് ശേഷം ഇറാന്റെ ചുമതല ഒഴിഞ്ഞിരുന്നു. 2011 മുതൽ ഇറാന്റെ പരിശീലകനാണ് ഇദ്ദേഹം ഈ ഏഷ്യൻ കപ്പിൽ സെമിയിൽ പുറത്തായതോടെ രാജ്യം വിടുകയായിരുന്നു.
ഈ കഴിഞ്ഞ ലോകകപ്പിലും മികച്ച പ്രകടനമായിരുന്നു ഇറാൻ കാർലോസ് കുരോസിന്റെ കീഴിൽ നടത്തിയത്. ഇറാനെ 10 അധികം മത്സരങ്ങളിൽ ഇതുവരെ പരിശീലിപ്പിച്ച കാർലോസിന്റെ കീഴിൽ വെറും 12 മത്സരങ്ങൾ മാത്രമെ ഇറാൻ പരാജയപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ.
മുമ്പ് പോർച്ചുഗൽ ദേശീയ ടീമിന്റെയും പരിശീലകനായിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘകാലം സർ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റുമായിരുന്നു. ലോകകപ്പിന് ശേഷം സ്ഥാനം ഒഴിഞ്ഞ പെകർമെന്റെ സ്ഥാനത്താണ് കൊളംബിയയിൽ കൂറോസ് എത്തുന്നത്.