തുവ്വൂരിൽ സൂപ്പർ സ്റ്റുഡിയോയെ തോൽപ്പിച്ച് ഫ്രണ്ട്സ് മമ്പാട്

- Advertisement -

തുവ്വൂർ അഖിലേന്ത്യാ സെവൻസിലെ അഞ്ചാം രാത്രി വിജയം ഫ്രണ്ട്സ് മമ്പാടിന് ഒപ്പം. ഇന്നലെ സൂപ്പർ സ്റ്റുഡിയോയെ ആണ് ഫ്രണ്ട്സ് മമ്പാട് തോൽപ്പിച്ചത്. ആവേശ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രണ്ട്സ് മമ്പാടിന്റെ വിജയം. തുടർച്ചയായ നാലു തോൽവിക്ക് ശേഷമാണ് ഫ്രണ്ട്സ് മമ്പാട് ഒരു കളി ജയിക്കുന്നത്. സൂപ്പർ സ്റ്റുഡിയയോട് ഈ സീസണിൽ ആദ്യമായാണ് മമ്പാട് വിജയിക്കുന്നത്.

ഇന്ന് തുവ്വൂർ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് എഫ് സി പെരിന്തൽമണ്ണയെ നേരിടും‌

Advertisement