മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി ജാവോ കാൻസലോ. തുടക്ക സമയത്ത് ടീമുമായി പൊരുത്തപ്പടാൻ ബുദ്ധിമുട്ടിയിരുന്നെങ്കിലും നിലവിൽ സിറ്റിയുടെ അഭിവാജ്യ ഘടകമാണെന്ന ബോധ്യം തനിക്കുണ്ടെന്ന് താരം പറഞ്ഞു. “സിറ്റിയിലേക്ക് എത്തിയത് തന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ്. ബെൻഫിക, ഇന്റർ, വലൻസിയ, യുവന്റസ് തുടങ്ങി വമ്പൻ ക്ലബ്ബുകളിൽ പന്ത് തട്ടാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ മാഞ്ചസ്റ്റർ സിറ്റിയുടെ നിലവാരം ഇവരിൽ നിന്നെല്ലാം വളരെ മുകളിലാണ്. ” താരം തുടർന്നു, “ആദ്യം ടീമുമായി ഇഴുകിച്ചേരാണ് തനിക്ക് സമയം എടുത്തു. പക്ഷേ ഇപ്പോൾ ടീമിൽ താൻ വളരെ സന്തുഷ്ടനാണ്. ഇനിയും പല വർഷങ്ങൾ ഇവടെ തുടരണം എന്നാണ് ആഗ്രഹം.” സിറ്റി മാഗസിനുമായി സംസാരിക്കുകയായിരുന്നു താരം.
ലിവർപൂലിനെതിരായ മത്സരത്തിൽ സലയുടെ ഗോളിലേക് കാരണമായ തെറ്റിനെ കുറിച്ച് കാൻസലോ സംസാരിച്ചു. “തന്റെ പിഴവാണ് സലയുടെ ഗോളിലേക്ക് വഴിയൊരുക്കിയത്. അത് ലിവർപൂളിന് മൂന്ന് പോയിന്റ് സമ്മാനിച്ചു. പക്ഷെ ആ സമയത്തും ആരാധകർ തന്നെ പിന്തുണച്ചു. അവയുടെ സ്നേഹം എന്തെന്ന് താൻ തിരിച്ചറിഞ്ഞു. ഈ സ്നേഹം ഭാവിയിൽ അവർക്ക് തിരിച്ചു നൽകണം എന്നാണ് തന്റെ ആഗ്രഹം.
” പെപ്പ് ഗ്വാർഡിയോള തന്നിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് കാൻസലോ വാചാലനായി. “പെപ്പിന് തന്റെ കരിയറിൽ വലിയ സ്വാധീനമുണ്ട്. തന്റെ കഴിവുകൾ മെച്ചപ്പെടുത്തുക മാത്രമല്ല അദ്ദേഹം ചെയ്തത്, തന്റെ ഫുട്ബോളിനെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ അദ്ദേഹം മാറ്റി മറിച്ചു. അദ്ദേഹത്തിന്റെ ഫിലോസഫിയിലൂടെ ഫുട്ബോളിനെ നോക്കി കാണുമ്പോൾ എല്ലാം വളരെ വ്യത്യസ്തമാണ്” കാൻസലോ പറഞ്ഞു.