സീസൺ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് റയൽ മാഡ്രിഡിന് തിരിച്ചടി. അവരുടെ ഫ്രഞ്ച് താരമായ കാമവിംഗ പരിക്കേറ്റ് പുറത്ത്. ഇന്നലെ ആണ് കാമവിംഗയ്ക്ക് പരിശീലനത്തിന് ഇടയിൽ പരിക്കേറ്റത്. താരം രണ്ട് മാസത്തോളം പുറത്തിരിക്കും എന്നാണ് പ്രാഥമിക നിഗമനം. മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. ആദ്യം എ സി എൽ ഇഞ്ച്വറി ഭയന്നിരുന്നു എങ്കിലും അത്തരം സാധ്യതകളെ റയൽ മാഡ്രിഡ് തള്ളിക്കളഞ്ഞു

എങ്കിലും താരത്തിന്റെ പരിക്കിൽ കൂടുതൽ പരിശോധനകൾ റയൽ മാഡ്രിഡ് അടുത്ത ദിവസങ്ങളിൽ നടത്തും. റയലിനെ സംബന്ധിച്ചടുത്തോളം കാമവിംഗയുടെ പരിക്ക് കാര്യമായ വെല്ലുവിളി ആകും. ഇന്ന് നടക്കുന്ന സൂപ്പർ കപ്പ് മത്സരം കാമവിംഗയ്ക്ക് നഷ്ടമാകും. ഇന്ന് റയൽ മാഡ്രിഡ് അറ്റലാന്റയെ ആണ് സൂപ്പർ കപ്പിൽ നേരിടുന്നത്.














