കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ, എം ഇ എസ് മമ്പാട് ചാമ്പ്യന്മാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കിരീടം എം ഇ എസ് മമ്പാടിന്. ഇന്നലെ നടന്ന ഫൈനലിൽ എസ് എസ് കോളേജിനെ തോൽപ്പിച്ചാണ് ബി സോൺ കിരീടം എം ഇ എസ് മമ്പാട് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മമ്പാടിന്റെ ജയം.

സെമിയിൽ ഇ എം ഇ എ കോളേജിനെ തോൽപ്പിച്ചായിരുന്നു എം ഇ എസ് മമ്പാട് ഫൈനലിൽ എത്തിയത്. ക്വാർട്ടറിൽ ജെംസ് കോളേജിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും മമ്പാട് തോൽപ്പിച്ചിരുന്നു. എം ഇ എസ് മമ്പാട്, എസ് എസ് കോളേജ്, ഇ എം ഇ എ കോളേജ്, എൻ എസ് എസ് കോളേജ് എന്നിവർ ഇന്റർ സോണിന് യോഗ്യത നേടി.