ഓസ്ട്രേലിയൻ ഇതിഹാസം ടിം കാഹിലിന് വിരമിക്കാൻ അവസരം കൊടുക്കുന്ന മത്സരത്തിൽ വെറും അഞ്ചു മിനുട്ട് മാത്രമെ അദ്ദേഹത്തെ കളിപ്പിക്കുകയുള്ളൂ എന്ന് ഓസ്ട്രേലിയൻ പരിശീലകൻ അറിയിച്ചു. ചൊവ്വാഴ്ച ലെബനൻ എതിരെയുള്ള മത്സരത്തിലാണ് കാഹിൽ അവസാന മത്സരം കളിക്കുക. ഏഷ്യാ കപ്പ് അടുത്തിരിക്കെ കാഹിലിനെ കൂടുതൽ സമയം കളിപ്പിക്കാൻ കഴിയില്ല എന്നാണ് പരിശീലകൻ പറഞ്ഞത്.
കാഹിലിന്റെ 108ആം മത്സരമാകും ഇത്. ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് കാഹിൽ. 50 ഗോളുകൾ സോക്കറൂസിനായി നേടിയിട്ടുള്ള കാഹിൽ നാല് ലോകകപ്പിൽ ഓസ്ട്രേലിയക്കായി ഇറങ്ങിയിട്ടുമുണ്ട്. 85ആം മിനുട്ടിൽ ആകും കാഹിൽ ഇറങ്ങുക എന്ന് പരിശീലകൻ അർനോൾഡ് അറിയിച്ചു. നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആ കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്.