ബയേൺ താരം ജോഷുവ കിമ്മിച്ചിന് ബയേണിന്റെ അടുത്ത മൂന്ന് മത്സരങ്ങൾ നഷ്ടമാകും. താരം കൊറോണ പോസിറ്റീവ് ആയ ഒരാളുമായി പ്രൈമറി കോണ്ടാക്ട് ആയതിനാൽ താരത്തോട് 10 ദിവസം ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. താരം വാക്സിൻ എടുത്തിരുന്നു എങ്കിൽ ഇത്തരമൊരു ക്വാറന്റൈൻ അദ്ദേഹം നേരിടേണ്ടി വരുമായിരുന്നില്ല. വാക്സിൻ എടുക്കാതിരുന്നത് ആണ് പ്രശ്നമായി മാറിയത്. കിമ്മിച്ച് ഇപ്പോൾ കുടുംബത്തിനൊപ്പം ആണ് ഉള്ളത്. ഡൈനാമോ കീവിനും ആർമിനിയക്കും എതിരായ മത്സരങ്ങൾ കിമ്മിച്ചിന് നഷ്ടമാകും.