ബയേണിൽ നേതൃമാറ്റം, ഒളിവർ കാൻ ബോർഡിലേക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ നേതൃമാറ്റം. ബയേൺ പ്രസിഡന്റ് ഊലി ഹോനസ് സ്ഥാനമൊഴിയുന്നു. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ലെന്നറിയിച്ച ഹോനസ് 2022 വരെ ബയേൺ ബോസെന്ന സ്ഥാനത്ത് തുടരില്ലെന്നും പറഞ്ഞു. തനിക്ക് പകരക്കാരനായി ഹോനസ് മുൻ മേധാവിയായ ഹെർബർട്ട് ഹെയ്നറിനെ നിർദ്ദേശിച്ചെന്നാണ് ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബയേൺ CEO ആയി ജർമ്മൻ ലെജന്റ് ഒളിവർ കാനും ബയേൺ ബോർഡിലേക്കെത്തും. കാൾ ഹെയിൻസ് റെമെനിഗയ്ക്ക് പകരക്കാരനായാണ് അദ്ദേഹം ടീമിലെത്തുക. ഹോനസ് / റെമനിഗെ ദ്വയത്തിന് പകരം ഹെയ്നറും/ കാനും ചുമതലയേൽക്കും. ബയേണിനെ യൂറോപ്പിലെ വമ്പൻ ശക്തികളായി വളർത്തിക്കൊണ്ടുവന്നതിൽ ഹോനസിന്റെ പങ്ക് വലുതാണ്. 9 വർഷത്തോളം ബയേണിന്റെ താരമായിരുന്ന ഹോനസ് ലോകകപ്പ് ഉയർത്തിയ ജർമ്മൻ ടീമിലും അംഗമായിരുന്നു. 1979 നു ശേഷം റിട്ടയർമെന്റിന് ശേഷം ബയേണിന്റെ ജനറൽ മാനേജറായും പിന്നീട് പ്രസിഡന്റായും ചുമതലയേറ്റു.