ചാമ്പ്യൻസ് ലീഗ് കഴിയും വരെ കൗട്ടീനോക്ക് ബയേണിൽ നിൽക്കാം

- Advertisement -

ഫിലിപ്പ് കൗട്ടീനോയുടെ ബയേണിലെ ലോൺ കാലാവധി നീട്ടാൻ ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിൽ ധാരണയായി. ഈ സീസൺ അവസാനികും വരെ കൗട്ടീനോയെ ബയേണിൽ കളിക്കാൻ ബാഴ്സലോണ അനുവദിച്ചു. പരിക്ക് കാരണം ചികിത്സയിൽ ഉള്ള താരം ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കും മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കും എന്നാണ് കരുതപ്പെടുന്നത്.

ഓഗസ്റ്റിലാണ് ചാമ്പ്യൻസ് ലീഗ് ഇനി പുനരാരംഭിക്കുന്നത്. ബുണ്ടസ് ലീഗയിൽ ബയേൺ ചാമ്പ്യന്മാർ ആയി എങ്കിലും അവസാന മത്സരങ്ങളിൽ ഒന്നും കൗട്ടീനോ പരിക്ക് കാരണം കളിച്ചിരുന്നില്ല. ഈ സീസൺ തുടക്കത്തിൽ ബാഴ്സലോണയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ബയേണിൽ എത്തിയ കൗട്ടീനോ ഇതുവരെ 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എട്ടു ഗോളുകളും നേടി.

Advertisement