ബയേൺ മ്യൂണിക് മിഡ്ഫീൽഡർ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടുമെന്ന് ക്ലബ് ചെയർമാൻ കാൾ ഹെയ്ൻസ് റുമേനിഗീ. താരം ക്ലബ് വിടാനുള്ള ആഗ്രഹം ക്ലബ്ബിനെ അറിയിച്ചിട്ടുണ്ടെന്നും ക്ലബ് ആവശ്യപ്പെടുന്ന തുക ലഭിച്ചാൽ താരം ക്ലബ് വിടുമെന്നും ക്ലബ് ചെയർമാൻ അറിയിച്ചു. നിലവിൽ ഒരു വർഷം കൂടിയാണ് തിയാഗോക്ക് ബയേൺ മ്യൂണിക്കിൽ കരാർ ബാക്കിയുള്ളത്. ബാഴ്സലോണയിൽനിന്ന് 2013ലാണ് തിയാഗോ ബയേൺ മ്യൂണിക്കിൽ എത്തുന്നത്.
താരത്തെ കൊണ്ട് പുതിയ കരാറിൽ ഒപ്പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തിയാഗോ ക്ലബ് വിടുമെന്ന് ഉറപ്പായത്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ആണ് തിയാഗോയെ സ്വന്തമാക്കാൻ മുൻപന്തിയിൽ ഉള്ളത്. അതെ സമയം കൊറോണ വൈറസ് ബാധയെ തുടർന്ന് ട്രാൻസ്ഫർ തുകയിൽ കുറവ് ഉണ്ടാവുമെന്ന് ക്ലബ് ചെയർമാൻ പറഞ്ഞു.