ഗോരേട്സ്കയ്ക്ക് കന്നി ഗോൾ, മൂന്നടിച്ച് ബയേണിന്റെ ജയം

ബുണ്ടസ് ലീഗയിൽ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ജയം. ഏക പക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് സ്റ്റട്ട്ഗാർട്ടിനെ പരാജയപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന് വേണ്ടിയുള്ള തന്റെ കന്നി ഗോൾ ലിയോൺ ഗോരേട്സ്ക ഇന്ന് സ്വന്തമാക്കി, തോമസ് മുള്ളറും റോബർട്ട് ലെവൻഡോസ്‌കിയുമാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്.

ഏകപക്ഷീയമായ മത്സരത്തിൽ ആധികാരികമായിരുന്നു ബയേണിന്റെ ജയം. ചെറിയ ചെറുത്ത് നിൽപ്പുകളൊഴിച്ചാൽ സ്റ്റട്ട്ഗാർട്ട് ബയേണിന് കീഴടങ്ങുകയായിരുന്നു. മുപ്പത്തിയേഴാം മിനുട്ടിലാണ് തോമസ് മുള്ളറിന്റെ അസിസ്റ്റിൽ ഗോരേട്സ്ക ബയേൺ ജേഴ്‌സിയിൽ ആദ്യ ഗോൾ നേടുന്നത്. മറ്റു രണ്ടു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ഗോരേറ്സ്കയുടെ അസിസ്റ്റിൽ ലെവൻഡോസ്‌കിയും ലെവൻഡോസ്‌കിയുടെ അസിസ്റ്റിൽ മുള്ളറും ബയേണിന് വേണ്ടി ഗോളടിച്ചു.

Previous articleദേശീയ റേസിങ്: രണ്ടാം റൗണ്ടില്‍ മുന്നിട്ട് നയന്‍, വിഷ്ണുപ്രസാദ്, ജോസഫ് മാത്യു
Next articleസെൽറ്റ വീഗോയ്ക്ക് മുന്നിൽ വീണ് അത്ലറ്റിക്കോ മാഡ്രിഡ്