ആന്റി ഫാസിസ്റ്റ് എന്ന ബ്രാൻഡുമായി സെന്റ് പോളി. ജർമ്മനിയിലെ രണ്ടാം ഡിവിഷൻ ക്ലബായ സെന്റ് പോളി എഫ്‌സിയാണ് വ്യത്യസ്തമായ നീക്കവുമായി രംഗത്തെത്തിയത്. ആന്റി എഫ്എ എന്ന ബ്രാൻഡിൽ ഷവർ ജെല്ലുകളും ക്രീമുകളുമാണ് സെന്റ് പോളി പുറത്തിറക്കിയത്.
ജർമ്മനിയിലെ ലെഫ്റ്റ് ലീനിങ് ഫുട്ബോൾ ക്ലബായ സെന്റ് പോളി ജർമ്മനിയിലെ റൈറ്റ് വിങിനെതിരായ രാഷ്ട്രീയ പോരാട്ടങ്ങളിലും ആന്റി റെസിസ്റ്റ് ക്യാമ്പെയിനിന്റെയും നേതൃത്വ നിരയിൽ തന്നെയുണ്ട്. ഫാസിസത്തിനെതിരായ മൂവ്മെന്റായ ആന്റിഫക്ക് ട്രിബ്യുട്ടായിട്ടാണ് ഉത്പന്നങ്ങൾക്ക് ആ പേരിട്ടതെന്നു ക്ലബ്ബ് പറഞ്ഞിട്ടുണ്ട്. അതെ സമയം ജർമ്മനിയിലെ റൈറ്റ് വിംഗ് രാഷ്ട്രീയ പാർട്ടിയായ AfD പാർട്ടി സെന്റ് പോളിയുടെ പുതിയ നീക്കങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.