ക്രിസ്റ്റ്യൻ ഗ്രോസ് ഷാൾക്കെയുടെ പുതിയ പരിശീലകൻ

20201228 105643
- Advertisement -

ജർമ്മൻ ക്ലബായ ഷാൾക്കെ പുതിയ പരിശീലകനെ നിയമിച്ചു. മുൻ സ്പർസ് പരിശീലകനായ ക്രിസ്റ്റ്യൻ ഗ്രോസ് ആണ് ഷാൽക്കയുടെ ചുമതല ഏറ്റത്. സീസൺ അവസാനം വരെയുള്ള കരാറിലാണ് അദ്ദേഹം ഒപ്പുവെച്ചത്. ഈ സീസണിൽ ഇതുവരെ രണ്ട് തവണ ഷാൽക്കെ പരിശീലകനെ പുറത്താക്കി കഴിഞ്ഞു. മാനുവൽ ബോമിനെ കഴിഞ്ഞ ആഅഹ്ച ആയിരുന്നു ക്ലബ് സ്ഥാനത്ത് നിന്ന് നീക്കിയത്‌.

ലീഗിൽ ഇപ്പോൾ 13 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും നാലു പോയിന്റുമായി അവസാന സ്ഥാനത്ത് നിൽക്കുകയാണ് ഷാൾക്കെ. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങൾക്ക് ശേഷം വാഗ്നറെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയാ‌ണ് ഷാൾക്കെ മാനുവൽ ബോമിനെ എത്തിച്ചത്. അവസാന 29 മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ ഷാൾക്കെ ക്ലബിനായിട്ടില്ല.

Advertisement