ബുണ്ടസ് ലീഗയിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ലെവൻഡോസ്കി

ബുണ്ടസ് ലീഗയിൽ തുടർച്ചയായ രണ്ടാം തവണയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കി റോബർട്ട് ലെവൻഡോസ്കി. ഈ സീസണിൽ 22 ഗോളുകൾ അടിച്ചാണ് റോബർട്ട് ലെവൻഡോസ്കി ഈ നേട്ടം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള ബൊറുസിയ ഡോർട്ട്മുണ്ടിന്റെ പാക്കോ അൽക്കാസർ 18 ഗോളുകളാണ് ഈ സീസണിൽ അടിച്ചത്.

ഇത് നാലാം തവണയാണ് റോബർട്ട് ലെവൻഡോസ്കി ഗോൾഡൻ ബൂട്ട് നേടുന്നത്. ഈ സീസണിൽ ബയേണിന്റെ‌ മോശം ഫോം ബയേണിന്റെ ടോപ്പ് സ്കോറർ ലെവൻഡോസ്കിയെയും ബാധിച്ചിരുന്നു. ഇതിന് മുൻപ് ഒരു സീസണിൽ 30 ഓളം ഗോളുകൾ ലെവൻഡോസ്കി നേടിയിട്ടുണ്ട്. ബയേർ ലെവർകൂസന്റെ ഉൾഫ് കിർസ്റ്റെനാണ് ഇതിന് മുൻപ് തുടർച്ചയായ രണ്ട് തവണ ഗോൾഡൻ ബൂട്ട് നേടിയിട്ടുള്ളത്.