ബുണ്ടസ് ലീഗ ക്ലബായ ലെപ്‌സിഗിന് പുതിയ പരിശീലകൻ. സ്പോർട്ടിങ് ഡയറക്റ്ററായ റാൽഫ് രംഗ്‌നിക്ക് ഈ സീസണിൽ ലെപ്‌സിഗിനെ പരിശീലിപ്പിക്കും . റെഡ്ബുൾ ലെപ്‌സിഗിന് ബുണ്ടസ് ലീഗയിലേക്ക് പ്രമോഷൻ നേടിക്കൊടുത്തത് റാൽഫ് രംഗ്‌നിക്കാണ്. റാൽഫ് ഹസൻഹുട്ടിൽ സ്ഥാനമൊഴിഞഞ്ഞതിനു ശേഷമാണ് രംഗ്‌നിക്ക് ചുമതലയേറ്റെടുക്കേണ്ടി വന്നത്. നിലവിലെ ഹോഫൻഹെയിം കോച്ചായ ജൂലിയൻ നൈഗൽസ്മാൻ 2019 ൽ നൈഗൽസ്മാൻ ലെപ്‌സിഗിന്റെ കോച്ചായി ചുമതലയേറ്റെടുക്കുമെന്നിരിക്കെ ഒരു സീസണിലേക്ക് മാത്രമായിരിക്കും റാൽഫിന്റെ ചുമതല.
BREAKING: Ralf #Rangnick will take over as #DieRotenBullen head coach for the 2018/19 season 🔴⚪ pic.twitter.com/x7WkdfP7jD
— RB Leipzig English (@RBLeipzig_EN) July 9, 2018
ബുണ്ടസ് ലീഗയിലെ ആദ്യ സീസണിൽ രണ്ടാം സ്ഥാനത്ത് എത്താൻ ലെപ്‌സിഗിന് സാധിച്ചിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയത് വഴി ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ ആദ്യ ക്യാമ്പെയിനിൽ നേടാനും ലെപ്‌സിഗിന് കഴിഞ്ഞിരുന്നു. പുതിയ ലോങ്ങ് ടെം കോൺട്രാക്ട് നല്കാൻ ക്ലബ് വിസമ്മതിച്ചതിനെ തുടർന്നാണ് റാൽഫ് ഹസൻഹുട്ടിൽ പുറത്ത് പോകുന്നത്. തുടർച്ചയായ രണ്ടാം വർഷം ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ നേടാൻ ലെപ്‌സിഗിന് സാധിച്ചില്ല. ഈ സീസണിൽ ആറാമതായാണ് ലെപ്‌സിഗ് ഫിനിഷ് ചെയ്തത്. പതിനൊന്നു മത്സരങ്ങൾ തോറ്റ ലെപ്‌സിഗ് കഴിഞ്ഞ സീസണിലേക്കാളും 14 പോയന്റ് പിന്നിലായാണ് ഫിനിഷ് ചെയ്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial