ക്യാപ്റ്റൻ മാനുവൽ ന്യൂയർ ഉൾപ്പെടെ നാല് ബയേൺ മ്യൂണിക് കളിക്കാരും ഒരു പരിശീലകനും കോവിഡ് -19 പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചു. ഈ വർഷത്തെ ആദ്യ പരിശീലന സെഷനിൽ ഈ അഞ്ചു പേരും ഉണ്ടാകില്ല. മാനുവൽ ന്യൂയർ, കിംഗ്‌സ്‌ലി കോമൻ, ടോളിസോ, ഒമർ റിച്ചാർഡ്‌സ് എന്നിവരാണ് കൊറോണ പോസിറ്റീവ് ആയ താരങ്ങൾ. ബയേണിന്റെ അസിസ്റ്റന്റ് കോച്ച് ഡിനോ ടോപ്പ്‌മോല്ലറും പോസിറ്റീവ് ആണ്. ഇവരെല്ലാം ഐസൊലേഷനിൽ ആണെന്നും ആരോഗ്യ സ്ഥിതി മെച്ചമാണെന്നും ക്ലബ് അറിയിച്ചു.