തോമസ് മുള്ളറുടെയും സാൻഡ്രോ വാഗ്നറുടെയും മികച്ച പ്രകടനത്തിൽ ബയേൺ മ്യൂണിക്കിന് വീണ്ടും ജയം. ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി ജർമ്മൻ സൂപ്പർ കപ്പ് സ്വന്തമാക്കിയ ബയേൺ ഇന്ന് രണ്ടാം ഡിവിഷൻ ക്ലബായ ഹാംബർഗർ എസ്‌വിയുമായാണ് മത്സരിച്ചത്. ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു ബയേണിന്റെ വിജയം. തോമസ് മുള്ളറിന്റെ ബുണ്ടസ് ലീഗ അരങ്ങേറ്റത്തിന്റെ പത്താം വാർഷികമായിരുന്നു ഇന്ന്. പത്ത് വർഷങ്ങൾക്ക് മുൻപ് ഹാർബർഗറിനെതിരെ തന്നെയായിരുന്നു മുള്ളറിന്റെ അരങ്ങേറ്റം.
ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഹാംബർഗ് തരാം താഴ്ത്തപ്പെടുന്നത്. ഈ സീസണിൽ രണ്ടാം ഡിവിഷനിലാകും ക്ലബ് കളിക്കുക. ആദ്യ പകുതിയിൽ രണ്ടു ഗോളുകളാണ് ഹാംബർഗ് വഴങ്ങിയത്. കിങ്സ്ലി കോമനെ വീഴ്ത്തിയത് വഴി ലഭിച്ച പെനാൽട്ടി വാഗ്നർ ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിക്ക് മുൻപേ വാഗ്നർ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിലാണ് മുള്ളറുടെ ഇരട്ട ഗോളുകൾ പിറക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial