ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. വെർഡർ ബ്രെമനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബയേൺ ലീഗയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചത്. തോമസ് മുള്ളറും റോബർട്ട് ലെവൻഡോസ്‌കിയും രണ്ടു ഗോളുകൾ വീതമടിച്ചപ്പോൾ ജെറോം ഗോൻഡോർഫ് ആണ് വെർഡറിന് വേണ്ടി ഗോളടിച്ചത്. നിക്‌ളാസ് സുലെയുടെ ഓൺ ഗോളാണ് വെർഡറിന് സ്‌കോർ ഉയർത്തിയത്. കഴിഞ്ഞ 15 തവണയും ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം ബയേണിന്റെ കൂടെയാണ്. ഇതൊരു ലീഗ് റെക്കോർഡ് കൂടിയാണ്. 100 ബുണ്ടസ് ലീഗ ഗോളുകൾ എന്ന നേട്ടം തോമസ് മുള്ളർ ഈ മത്സരത്തിൽ സ്വന്തമാക്കി 
ലെവൻഡോസ്‌കി തിരിച്ചെത്തിയ മത്സരത്തിൽ ആദ്യം സ്‌കോർ ചെയ്തത് വെർഡർ ബ്രെമനായിരുന്നു. ഗോൻഡോർഫിലൂടെ വെർഡർ ലീഡ് നേടി. ബോൾ പൊസെഷൻ ബയേണിനായിട്ടു കൂടി വെർഡറിന്റെ ആക്രമണ നിര ബയേൺ പ്രതിരോധത്തെ ആക്രമിച്ച് കൊണ്ടേയിരുന്നു. ആദ്യ പകുതിക്ക് മുൻപേ മുള്ളറിലൂടെ ബയേൺ സമനില നേടി. രണ്ടാം പകുതിയിൽ ലെവൻഡോസ്‌കി ലീഡുയർത്തിയെങ്കിലും സുലെയുടെ ഓൺ ഗോളിലൂടെ സ്വെർഡർ ബ്രെമാണ് സമനില പിടിച്ചു. മൂന്നര മിനുട്ട് നേരത്തെ ലീഡിന് ശേഷം ലെവൻഡോസ്‌കിയിലൂടെ ബയേൺ വീണ്ടും മുന്നിലെത്തി. പിന്നീട് ഹാമിഷ് റോഡ്രിഗസിന്റെ പാസിൽ മുള്ളർ ബയേണിന്റെ വിജയം ഉറപ്പിച്ചു. രണ്ടു ഗോളുകൾക്ക് അവസരമൊരുക്കിയ ഹാമിഷ് റോഡ്രിഗസ് വീണ്ടും ബയേണിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial














