ഒൻപത് മാസത്തെ ക്ലബ് വാസത്തിന് ശേഷം പുറത്താക്കിയ ടോഡെസ്കൊക്ക് പകരക്കാരനെ എത്തിച്ച് ആർബി ലെപ്സിഗ്. പ്രതീക്ഷിച്ച പോലെ മുൻ ഡോർട്മുണ്ട് പരിശീലകൻ ആയ മാർക്കോ റോസ് തന്നെയാണ് സ്ഥാനത്തേക്ക് എതിയിരിക്കുന്നത്. രണ്ട് വർഷത്തെ കരാർ ആണ് ലെപ്സിഗ് റോസിന് നൽകിയിരുന്നത്. ചാമ്പ്യൻസ് ലീഗിൽ ശക്തറിനോടേറ്റ തോൽവിക്ക് പിറകെയാണ് ടോഡെസ്കൊയെ പുറത്താക്കാനുള്ള തീരുമാനം ടീം എടുത്തത്.
ടീമിനെ ആദ്യമായി കിരീടത്തിലേക്ക് നയിക്കാൻ ടോഡെസ്കൊക് സാധിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ജർമൻ കപ്പ് നേടിയിട്ടായിരുന്നു ഇത്. കൂടാതെ ലീഗിൽ നാലാം സ്ഥാനം, യൂറോപ്പ ലീഗ് സെമി ഫൈനൽ എന്നീ സ്ഥാനങ്ങളും ടീമിന് നേടാനായി. എന്നാൽ ഇത്തവണ പരിതാപകരമായ തുടക്കമാണ് ടീമിന് ലഭിച്ചത്. അഞ്ച് മത്സരങ്ങളിൽ ഒരേയൊരു വിജയം മാത്രമാണ് ലഭിച്ചത്. സ്വന്തം തട്ടകത്തിൽ ശക്തറിനോട് തോറ്റതും തിരിച്ചടി ആയി. മാർക്കോ റോസ് ഡോർട്മുണ്ട്, മോഞ്ചൻഗ്ലാബാഷ് എന്നിവരെ പരിശീലിപ്പിച്ചട്ടുണ്ട്. കൂടാതെ ആർബി ലെപ്സിഗിന്റെ സഹോദര ക്ലബ്ബ് ആയ ആർബി സാൽസ്ബെർഗിൽ യൂത്ത് ടീമുകളെയും സീനിയർ ടീമിനെയും പരിശീലിപ്പിച്ച പരിചയവും ഉണ്ട്.