ബുണ്ടസ് ലീഗയിൽ ബയേണിന്റെ രക്ഷകനായി ലെവൻഡോസ്കി. യൂണിയൻ വെർലിനോട് യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ട് മടങ്ങി. യൂണിയൻ ബെർലിന് വേണ്ടി ഗ്രീഷ പ്രോമൽ ഗോളടിച്ചപ്പോൾ ബയേണിന് വേണ്ടി സമനില ഗോൾ ലെവൻഡോസ്കി നേടി. കളിയൂടെ തുടക്കത്തിൽ തന്നെ ഗോളടിക്കാൻ യൂണിയൻ ബെർലിനായി.
നാലാം മിനുട്ടിൽ പ്രോമലിലുടെ യുണിയൻ ലീഡ് നേടി. ബുണ്ടസ് ലീഗയിൽ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത യൂണിയൻ ബെർലിൻ കളി ജയിക്കും എന്ന് തോന്നിപ്പിച്ചപ്പളാണ് ലെവൻഡോസ്കിയിലൂടെ ബയേൺ സമനില പിടിച്ചത്. ജോഷ്വാ കിമ്മിഷിന്റെ അഭാവത്തിൽ ബയേൺ താളംതെറ്റി എന്ന് വേണമെങ്കിൽ പറയാം. ഈ വർഷത്തിലെ രണ്ടാം പരാജയം എന്നുറപ്പിച്ച കളിയുടെ ഗതിയാണ് ലെവൻഡോസ്കിയുടെ 249ത് ബുണ്ടസ് ലീഗ ഗോൾ മാറ്റിയത്.