രണ്ട് മത്സരളിൽ രണ്ട് ഗോൾ നേടിയാൽ ലെവൻഡോസ്കിക്ക് ബുണ്ടസ് ലീഗയിൽ ചരിത്രം കുറിക്കാം

20210509 113522
- Advertisement -

ബുണ്ടസ് ലീഗ ക്ലബായ ബയേണിന്റെ സൂപ്പർ താരം ലെവൻഡോസ്കി ഇന്നലെ ഹാട്രിക്ക് ഗോളുകളുമായി ബയേണിന്റെ വിജയത്തിൽ വലിയ പങ്കു വഹിച്ചിരുന്നു. ഇന്നലത്തെ ഗോളുകൾ ലെവൻഡോസ്കിയെ 39 ലീഗ് ഗോളുകളിൽ എത്തിച്ചിരിക്കുകയാണ്‌. ഇനി രണ്ട് ഗോളുകൾ കൂടെ നേടിയാൽ ലെവൻഡോസ്കിക്ക് ഇതിഹാസ താരം ജെർദ് മുള്ളറിന്റെ റെക്കോർഡ് മറികടക്കാൻ ആകും.

ഒരു സീസണിൽ ഏറ്റവും കൂടുതൽ ബുണ്ടസ് ലീഗ് ഗോൾ എന്ന റെക്കോർഡ് ഇപ്പോൾ ഇതിഹാസ താരം ജെർദ് മുള്ളറുടെ പേരിലാണ്. 40 ഗോളുകൾ ആണ് മുള്ളർ നേടിയിട്ടുള്ളത്. ലെവൻഡോസ്കിക്ക് ഈ സീസൺ ബുണ്ടസ് ലീഗയിൽ ഇതുവരെ 39 ഗോളുകൾ ഉണ്ട്. ഇനി ബയേണ് ബാക്കിയുള്ളത് ആകെ 2 മത്സരങ്ങളും. ഈ രണ്ട് മത്സരങ്ങളിൽ രണ്ട് ഗോളുകൾ മതി ലെവൻഡോസ്കിക്ക് ഈ റെക്കോർഡ് മറികടക്കാൻ. ഈ സീസണിൽ ഒരു മാസത്തോളം പരിക്കേറ്റ് പുറത്തിരുന്നിട്ടും ഈ റെക്കോർഡിനടുത്ത് എത്താൻ ലെവൻഡോസ്കിക്ക് ആയി എന്നത് തന്നെ അത്ഭുതമാണ്. റെക്കോർഡ് മറികടക്കാൻ ആയാൽ വലിയ സന്തോഷം നൽകും എന്നും എന്നാൽ അത് അത്ര എളുപ്പമല്ല എന്നും ഇന്നലെ ഹാട്രിക്ക് നേടിയ ശേഷം ലെവൻഡോസ്കി പറഞ്ഞു.

Advertisement