സാവി അലോൺസോയുടെ ലെവർകുസനോട് തകർന്നടിഞ്ഞു യൂണിയൻ ബെർലിൻ, ഒന്നാം സ്ഥാനം നഷ്ടമായി

ജർമ്മൻ ബുണ്ടസ് ലീഗയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ബയേർ ലെവർകുസനോട് എതിരില്ലാത്ത 5 ഗോളുകൾക്ക് തകർന്നടിഞ്ഞു യൂണിയൻ ബെർലിൻ. ഇത് വരെ ലീഗിൽ ഒന്നാമത് ആയിരുന്ന ബെർലിനെ സാവി അലോൺസോയുടെ ടീം തകർക്കുക ആയിരുന്നു. മൂസ ഡിയാബി ഇരട്ടഗോളുകൾ നേടിയപ്പോൾ റോബർട്ട് ആൻട്രിച്, ആദം ഹോൾസക്, മിച്ചൽ ബക്കർ എന്നിവർ ആണ് മറ്റ് ഗോളുകൾ നേടിയത്.

യൂണിയൻ ബെർലിൻ

മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് ലെവർകുസൻ ഗോളുകൾ കണ്ടത്തിയത്. മറ്റൊരു മത്സരത്തിൽ എഫ്.സി കോളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫ്രയ്ബർഗ് തോൽപ്പിച്ചു. ജയത്തോടെ ഫ്രയ്ബർഗ് ലീഗിൽ ബയേണിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി. അതേസമയം കനത്ത പരാജയം യൂണിയൻ ബെർലിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. അതേസമയം വലിയ ജയം ലെവർകുസനെ പതിനാലാം സ്ഥാനത്തേക്ക് ഉയർത്തി.