ജർമ്മൻ ക്ലബായ ലെപ്സിന് അവരുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന ബുണ്ടസ് ലീഗ മത്സരങ്ങൾക്ക് ആരാധകരെ കയറ്റാൻ അനുമതി. 8400 ആരാധകരെ ഗാലറിയിലേക്ക് കയറ്റാൻ ആണ് ലെപ്സിഗിന് പ്രാദേശിക ഭരണകൂടം അനുമതി നൽകിയത്. സെപ്റ്റംബർ 20ന് നടക്കുന്ന ഈ സീസണിലെ ആദ്യ മത്സരത്തിൽ ലെപ്സിഗ് മൈൻസിനെ ആണ് നേരിടേണ്ടത്. ആ മത്സരത്തിന് ആരാധകരും ഉണ്ടാകും.
ലെപ്സിഗിലെ കൊറോണ വ്യാപന നിരക്ക് വളരെ കുറവായത് കൊണ്ടാണ് ക്ലബിന് ആരാധകരെ കയറ്റാൻ അനുമതി ലഭിച്ചത്. ജർമ്മനിയിലെ വേറെ ഒരു ക്ലബിനും ഇതുവരെ അനുമതി ലഭിച്ചിട്ടുല്ല. നറുക്കെടുപ്പിലൂടെ ആകും ടിക്കറ്റ് വിതരം ചെയ്യുക എന്ന് ലെപ്സിഗ് അറിയിച്ചിട്ടുണ്ട്. നഗരത്തിന് പുറത്തുള്ള ആർക്കും മത്സരത്തിന് പ്രവേശനമുണ്ടായിരിക്കില്ല.