ബുണ്ടസ് ലീഗയിൽ ജയം കണ്ടു ആർ.ബി ലൈപ്സിഗ്, ഫ്രാങ്ക്ഫർട്ട് ടീമുകൾ

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു ആർ.ബി ലൈപ്സിഗ്. ആദ്യ പകുതിയിൽ 17 മത്തെ മിനിറ്റിൽ ക്രിസ്റ്റഫർ എങ്കുങ്കുവിന്റെ ഗോളിൽ ലൈപ്സിഗ് മുന്നിൽ എത്തിയപ്പോൾ രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ആഞ്ചലീന്യോയുടെ പാസിൽ നിന്നു ജോർജീന്യോ റട്ടർ ഗോൾ തിരിച്ചടിച്ചു. 57 മത്തെ മിനിറ്റിൽ എങ്കുങ്കു മുൻതൂക്കം തിരിച്ചു പിടിച്ചപ്പോൾ നേരത്തെ ഒരു ഗോൾ വാർ നിഷേധിച്ച ഡാനി ഓൽമോ 69 മത്തെ മിനിറ്റിൽ ലൈപ്സിഗ് ജയം പൂർത്തിയാക്കുക ആയിരുന്നു.

ബുണ്ടസ് ലീഗ

സീസണിൽ 11 ഗോളുകളും ആയി എങ്കുങ്കു ആണ് ജർമ്മനിയിൽ ഗോൾ വേട്ടയിൽ നിലവിൽ മുന്നിൽ. അതേസമയം ഓഗ്സ്ബർഗിനെതിരെ തിരിച്ചു വന്നു ഫ്രാങ്ക്ഫർട്ട് ജയം കണ്ടു. മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ ബെറിഷയിലൂടെ ഓഗ്സ്ബർഗ് മത്സരത്തിൽ മുന്നിലെത്തി. എന്നാൽ 13 മത്തെ മിനിറ്റിൽ സെബാസ്റ്റ്യൻ റോഡ് ഫ്രാങ്ക്ഫർട്ടിനു സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അൻസ്ഗർ നൗഫ്‌ ഫ്രാങ്ക്ഫർട്ടിനു വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. നിലവിൽ ബുണ്ടസ് ലീഗയിൽ ഫ്രാങ്ക്ഫർട്ട് അഞ്ചാം സ്ഥാനത്തും ലൈപ്സിഗ് ആറാം സ്ഥാനത്തും ആണ്.