ബുണ്ടസ് ലീഗയിൽ അവസാനക്കാരോട് സമനില വഴങ്ങി ലെപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആർ.ബി ലെപ്സിഗിനെ 1-1 നു സമനിലയിൽ തളച്ച് ലീഗിലെ അവസാനസ്ഥാനക്കാർ ആയ എസ്.സി പാഡർബോൺ. ആദ്യ പകുതിയിൽ തിമോ വെർണരുടെ പാസിൽ നിന്ന് പാട്രിക് ഷിക് ആണ് ലെപ്സിഗിന് ആയി ലക്ഷ്യം കണ്ടത്. എന്നാൽ 43 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട പ്രതിരോധനിര താരം ഉപമെകാനോ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയത് ലെപ്സിഗിനു വലിയ തിരിച്ചടിയായി.

തുടർന്ന് 10 പേരായി ചുരുങ്ങിയ എതിരാളികൾക്ക് എതിരെ മികച്ച പോരാട്ടം ആണ് അവസാനസ്ഥാനക്കാർ പുറത്ത് എടുത്തത്. രണ്ടാം പകുതിയിൽ അവസരങ്ങൾ തുറന്നു എങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ പാഡർബോണിനു ആയില്ല. തുടർന്ന് 92 മിനിറ്റിൽ ക്രിസ്ത്യൻ സ്ട്രോഡിയക് ആണ് അവരുടെ സമനില ഗോൾ കണ്ടത്തിയത്. സമനിലയോടെ ലീഗിൽ രണ്ടാമത് എത്താനുള്ള അവസരം ആണ് ലെപ്സിഗ് കളഞ്ഞു കുളിച്ചത്. പാഡർബോൺ ഇപ്പോഴും ലീഗിൽ അവസാനസ്ഥാനത്ത് തന്നെയാണ്.

Previous articleഡല്‍ഹി ഏകദിന ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത് വിശ്വസിക്കാനായിട്ടില്ല
Next articleഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന് മൈൻസ്, ഹോഫൻഹേമിനു സമനില